ചെറുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. പ്രാപ്പൊയിൽ യൂനിറ്റാണ് സ്വീകരണം ഒരുക്കിയത്. വ്യാപാരി ഭവനിൽ നടന്ന സ്വീകരണ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ മേഖലാ പ്രസിഡന്റ് എൻ.വി.കുഞ്ഞിരാമൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ചുമട്ട്തൊഴിൽ രംഗത്തുനിന്നും വിരമിച്ച കെ.രവിക്ക് യോഗത്തിൽ വച്ച് ഉപഹാരം കൈമാറി. യൂണിറ്റ് സെക്രട്ടറി എം.ജെ. ജോസഫ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റോയി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആർ.കെ. ദാമോദരൻ, കെ. ഗോപിനാഥൻ നായർ, ആർ.കെ. പത്മനാഭൻ സംസാരിച്ചു. ജനപ്രതിനിധികളായ എം. രാഘവൻ, കെ.പി. നസീറ, വി. ഭാർഗ്ഗവി, കെ.എം. ഷാജി, സന്തോഷ് ഇളയിടത്ത്, മിനി മാത്യു , ജയാ മുരളീധരൻ എന്നിവർ സംസാരിച്ചു. ടി. ബാലകൃഷ്ണൻ നന്ദി പറഞ്ഞു. ചികിത്സാ ധനസഹായവും ജീവ കാരുണ്യ നിധിയിൽ പങ്കാളികളായവർക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.