തളിപ്പറമ്പ്: ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപത്തെ ചെങ്ങറ കോളനിയിൽ താമസക്കാരനായ കെ.കെ. കൃഷ്ണൻകുട്ടിയുടെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചു. ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നിൽ ചെങ്ങറ കോളനി നിവാസികൾ വ്യാഴാഴ്ച മുതൽ സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നതിനിടയിലാണ് തീവെപ്പ് നടന്നത്. കൃഷ്ണൻകുട്ടി ഉൾപ്പെടെയുള്ളവർ കളക്ടറേറ്റിന് മുന്നിൽ സത്യാഗ്രഹ സമരത്തിലാണ്. ചെങ്ങറയിൽ നടന്ന ഭൂസമരത്തിന് ശേഷം സർക്കാർ ഒടുവള്ളിയിൽ നൽകിയ ഭൂമിയിൽ കഴിഞ്ഞ 12 വർഷമായി 10 കുടുംബങ്ങളാണ് താമസിക്കുന്നത്.