kiran
കിരൺബേദി

മാഹി: പുതുച്ചേരി ലെഫ്. ഗവർണ്ണർ കിരൺബേദിയെ സ്ഥാനത്തു നിന്ന് മാറ്റാൻ കേന്ദ്ര നീക്കം. സംസ്ഥാനത്തെ ജനക്ഷേമ പദ്ധതികൾക്ക് തുരങ്കംവയ്ക്കുന്നത് ലെഫ് ഗവർണ്ണറാണെന്ന നിലയിൽ, ഭരണ കക്ഷികളായ കോൺഗ്രസ്സും ഡിഎംകെയും ഇടതു പാർട്ടികളും പ്രചരണം നടത്തി വരികയാണ്. ഇടയ്ക്ക് എ.ഐ.ഡി.എം.കെയും ലെഫ്. ഗവർണ്ണർക്കെതിരെ രംഗത്തുവന്നിരുന്നു. ഇത് ജനങ്ങൾ, ബി.ജെ.പിക്കെതിരെ തിരിയാൻ കാരണമായതായി ബി.ജെ.പി നേതൃത്വം കരുതുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈദ്യലിംഗം വൻ ഭൂരിപക്ഷത്തന് വിജയിക്കാൻ കാരണം ജനങ്ങൾക്ക് ലെഫ്. ഗവർണ്ണറോടുള്ള നീരസമാണെന്ന് ബി.ജെ.പി നേതൃത്വം കരുതുന്നു .നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കലെത്തി നിൽക്കേ, ലെഫ് ഗവർണ്ണർക്കെതിരെ സമരാഹ്വാനവുമായി കോൺഗ്രസ് വീണ്ടും എത്തിയിരിക്കുകയാണ്. ഇത് തിരഞ്ഞെടുപ്പിൽ, ബി.ജെ.പി സഖ്യത്തിന്റെ വിജയത്തെ ബാധിക്കുമെന്നതിനാൽ ഉടൻ ലെഫ്. ഗവർണ്ണറെ മാറ്റാനാണ് നീക്കം. കർണ്ണാടകയിലെ മുൻ ബി.ജെ.പി എം.പി, രണ്ടാഴ്ചയ്ക്കുള്ളിൽ പുതുച്ചേരി ലെഫ്യ ഗവർണ്ണർ സ്ഥാനമേറ്റെടുക്കുമെന്നാണ് സൂചന.