kadannappalli-

കണ്ണൂർ: എൻ.സി.പിയെ കോൺഗ്രസ് എസിലേക്ക് സ്വാഗതം ചെയ്ത് മന്ത്രിയും സംസ്ഥാന പ്രസിഡന്റുമായ രാമചന്ദ്രൻ കടന്നപ്പള്ളി. എ.കെ. ശശീന്ദ്രൻ പഴയ സഹപ്രവർത്തകനാണ്. അതുകൊണ്ട് തന്നെ കോൺഗ്രസ് എസിലേക്ക് വരാൻ പ്രത്യേകം മുഖവുര ആവശ്യമില്ല. തീരുമാനം എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്നും മന്ത്രി കടന്നപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം എൻ.സി.പി നേതൃത്വം വാർത്ത നിഷേധിച്ചു. എൻ.സി.പിയിലെ നേതാക്കൾ പല പാർട്ടികളിലേക്ക് പോകുന്നതായും പ്രചരിക്കുന്നുണ്ട്. ഇതെല്ലാം അപ്രസക്തവും അസത്യവുമാണെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. എന്തായാലും അത്തരം തീരുമാനമൊന്നും ഇപ്പോഴില്ല. എൽ.ഡി.എഫിൽ തന്നെ തുടരുമെന്നും പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.