പറശിനി പുഴയിൽ ഇന്ന് മുതൽ വാട്ടർ ടാക്സി
തളിപ്പറമ്പ്: ജലഗതാഗത വകുപ്പിന്റെ ആദ്യവാട്ടർ ടാക്സി ഇന്നു മുതൽ പറശ്ശിനി പുഴയിൽ സർവീസ് നടത്തും ടൂറിസം പദ്ധതിയുടെ ഭാഗമായി പറശ്ശിനിക്കടവിലെത്തുന്ന വിനോദ സഞ്ചാരികൾക്കും തദ്ദേശിയർക്കും പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ വാട്ടർ ടാക്സി സർവീസ് നടത്തുന്നതോടെ സാധിക്കും. മലബാർ മലനാട് റിവർ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ബോട്ട് ടെർമിനൽ കേന്ദ്രീകരിച്ചാണ് വാട്ടർ ടാക്സി സർവീസ് നടത്തുന്നത്.
പുതുവർഷ സമ്മാനമായി ലഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ വാട്ടർ ടാക്സിയാണിത്. ജയിംസ് മാത്യു എം എൽഎയുടെ ഇടപെടലിന്റെ ഫലമായാണ് ജലഗതാഗത വകുപ്പിന്റെ രണ്ടാമത്തെ വാട്ടർ ടാക്സി പറശ്ശനിയിൽ അനുവദിച്ചത്. സജ്ജീകരണങ്ങളാൽ ഏറെ പ്രത്യേകതനിറഞ്ഞതാണ് വാട്ടർ ടാക്സി. കൊച്ചിയിലെ നവഗതി മറൈൻ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻസാണ് സംസ്ഥാന ജലഗതാഗത വകുപ്പിനായി ബോട്ട് നിർമ്മിച്ചത്. ഇന്ന് രാവിലെ പത്തിന് ജലഗതാഗത വകുപ്പ് മന്ത്രി മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജയിംസ് മാത്യു എംഎൽഎ അധ്യക്ഷനാവും.
മണിക്കൂറിൽ 30 കി.മി വേഗം
സംസ്ഥാനത്ത് നിർമിക്കുന്ന നാല് വാട്ടർ ടാക്സി കളിൽ ആദ്യത്തേത് ഒക്‌ടോബറിൽ ആലപ്പുഴയിൽ സർവീസ് തുടങ്ങിയിരുന്നു. സ്വീഡനിൽനിന്നെത്തിച്ച ഒ.എക്സ്.ഇ ഡീസൽ എൻജിൻ ഘടിപ്പിച്ച വാട്ടർ ടാക്സി മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ (30 കിലോ മീറ്റർ) വേഗതയുണ്ട്. ഇന്ധനക്ഷമതയുടെ കാര്യത്തിലും മറ്റ് യാത്രാബോട്ടുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് വാട്ടർ ടാക്സി. 10 പേർക്ക് സഞ്ചരിക്കാവുന്ന 30 കിലോമീറ്റർ വേഗ തയുള്ള വാട്ടർ ടാക്സി പറശ്ശിനി പുഴയിൽ എത്തുന്നത്.
ഒരു മണിക്കൂറിന് 1500 രൂപ
അരമണിക്കൂറിന് 750 .
സാധ്യതകൾ പരിശോധിച്ച് ക്രമീകരണം
ധർമശാലയിൽ ബുക്കിംഗ് സൗകര്യം