കണ്ണൂർ: നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങിയിട്ടില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. ചർച്ച തുടങ്ങിയാൽ മുന്നണിയിൽ പാർട്ടി നിലപാട് അറിയിക്കും. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിലേക്കുള്ള തിരിച്ചുപോക്ക് അടഞ്ഞ അദ്ധ്യായമാണ്.