തൃക്കരിപ്പൂർ: പടന്ന തെക്കേക്കാട്ടിൽ വീടിന് നേരെ കല്ലേറ്. ഒരാൾക്ക് പരിക്കേറ്റു. തലക്ക് പരിക്കേറ്റ പി.വി. കൃഷ്ണ(53)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി വീടിന്റെ വരാന്തയിൽ നിൽക്കുമ്പോഴാണ് കരിങ്കൽ ചീള് കൊണ്ടുള്ള ഏറുകൊണ്ടത്. അന്നു പടന്ന തെക്കേക്കാട് മുത്തപ്പൻ ക്ഷേത്രത്തിൽ നേർച്ച വെള്ളാട്ടം നടന്നിരുന്നു. ഇതിൽ പങ്കെടുത്ത ശേഷം തിരിച്ചു വീട്ടിലെത്തി മറ്റൊരാളുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഏറു കൊണ്ടത്. മുത്തപ്പൻ ക്ഷേത്രം ട്രസ്റ്റി അംഗമാണ് കൃഷ്ണൻ. നേരത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇവിടെ ചില പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു.