cpz-k-congress
കേരളാ കോൺഗ്രസ് (എം) പയ്യന്നൂർ നിയോജക മണ്ഡലം നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് പാർട്ടി ചെയർമാൻ ജോസ് കെ. മാണി പ്രസംഗിക്കുന്നു

ചെറുപുഴ: പ്രതിസന്ധികളെ അതിജീവിച്ചുള്ള മുന്നേറ്റമാണ് പാർട്ടിയുടേതെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. കേരളാ കോൺഗ്രസ് (എം) പയ്യന്നൂർ നിയോജക മണ്ഡലം നേതൃസംഗമവും വിവിധ പാർട്ടികളിൽ നിന്നും കേരളാ കോൺഗ്രസിൽ ചേർന്നവർക്ക് ചെറുപുഴയിൽ നൽകിയ സ്വീകരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ ജോയി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോയിസ് പുത്തൻപുര, പി.ടി. ജോസ്, ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ, സജി കുറ്റ്യാനിമറ്റം, ജോബിച്ചൻ മൈലാടൂർ, ഡെന്നി കാവാലം, പയ്യന്നൂർ നിയോജക മണ്ഡലം സെക്രട്ടറി ബേബി താന്നിക്കൽ, റെജി പുളിക്കൽ, ബെറ്റി തുരുത്തേൽ, സജി തോപ്പിൽ, സാജു പുത്തൻപുര, ജോബിൻ കായമ്മാക്കൽ പ്രസംഗിച്ചു. വിവിധ പാർട്ടികളിൽ നിന്നും കേരളാ കോൺഗ്രസിൽ ചേർന്നവർക്ക് പാർട്ടി ചെയർമാൻ ജോസ് കെ. മാണി മെമ്പർഷിപ്പുകൾ വിതരണം ചെയ്തു.