പേരാവൂർ: തില്ലങ്കേരി പെരിങ്ങാനം റോഡിൽ മരം മുറിക്കുന്നതിനിടെ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ പേരാവൂർ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി. കോളയാട് പെരുവ സ്വദേശി വിജേഷാണ് അപകടത്തിൽ പെട്ടത്.
ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. മരം മുറിക്കുന്നതിനിടെ മരത്തിന്റെ കൊമ്പ് തട്ടി പരിക്കേറ്റ് മരത്തിന് മുകളിൽ കുടുങ്ങുകയായിരുന്ന വിജേഷിനെ വല ഉപയോഗിച്ചാണ് താഴെ ഇറക്കിയത്.
സ്റ്റേഷൻ ഓഫീസർ സി.ശശി, പി.വി.ബെന്നി, നൗഷാദ്, ജോൺ, അർജുൻ, വിജിത്ത് തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റ വിജേഷിനെ പേരാവൂർ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.