കാഞ്ഞങ്ങാട്: ഡി.വൈ.എഫ് ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാൻ വധകേസിലെ രണ്ടും ,മൂന്നും പ്രതികളായ ആഷിർ , ഹസൻ എന്നിവരെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രട്ട് കോടതി (ഒന്ന്) മൂന്നു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ദാമോദരന്റെ കസ്റ്റഡിയിൽ വിട്ടു. കൊലപാതകം സംബന്ധിച്ച കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനായാണ് ഇരു പ്രതികളെയും അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ഇരുവരെയും ഏഴിന് രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കണം . ഒന്നാംപ്രതി യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിപ്പൽ സെക്രട്ടറി ഇർഷാദിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിന് ശേഷം കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിരുന്നു.