skssf
കാഞ്ഞങ്ങാട്ട് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്ര സ്വീകരണ സമ്മേളനത്തിന്റെ ബ്രോഷർ എസ്.എം.എഫ് ജില്ലാ ട്രഷറർ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി പ്രകാശനം ചെയ്യുന്നു

കാഞ്ഞങ്ങാട്: തിരുവനന്തപുരത്ത് നിന്നാരംഭിച്ച് ജനുവരി 11 ന് മംഗളൂരുവിൽ സമാപിക്കുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്രയ്ക്ക് 10 ന് വൈകുന്നേരം 4 മണിക്ക് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകും. പരിപാടിയുടെ പ്രചരണാർത്ഥം ശാഖാ തല പര്യടനം, മഹല്ല് സന്ദർശനം, വാഹന പ്രചാരണം എന്നിവ നടത്താൻ സംഘടക സമിതി തീരുമാനിച്ചു.

ചെയർമാൻ മുബാറക് ഹസൈനാർ ഹാജി അദ്ധ്യക്ഷത വഹിച്ചു. സംയുക്ത മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അബ്ദുൽ അസീസ് അശ്റഫി പാണത്തൂർ പ്രസംഗിച്ചു. സമ്മേളന ബ്രോഷർ എസ്.എം.എഫ് ജില്ലാ ട്രഷറർ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി പ്രകാശനം ചെയ്തു. അസ്അദി പുഞ്ചാവി സ്വാഗതം പറഞ്ഞു.