തൃക്കരിപ്പൂർ: ലോക് താന്ത്രിക് ജനതാദൾ ഒളവറ യൂണിറ്റ് ഉളിയത്ത് പണികഴിപ്പിച്ച കെട്ടിടമായ ജെ.പി -ലോഹ്യാ മന്ദിരത്തിന്റെ ഉദ്ഘാടനം എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് ടി.വി. ബാലകൃഷ്ണൻ നിർവ്വഹിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലാ പഞ്ചായത്ത് പിലിക്കോട് ഡിവിഷനിൽ നിന്ന് മികച്ച വിജയം നേടിയ എം. മനുവിനും തൃക്കരിപ്പൂർ പഞ്ചായത്ത് 9,11,12 വാർഡുകളിൽ നിന്ന് വിജയിച്ച എ.കെ.സുജ, എൻ സുധീഷ്, എം കെ ഹാജി എന്നിവർക്ക് സ്വീകരണവും നൽകി.
പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വെങ്ങാട്ട് കുഞ്ഞിരാമൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.വി. കൃഷ്ണൻ, വി.കെ ചന്ദ്രൻ, യുവ ജനതാദൾ ജില്ലാ പ്രസിഡന്റ് കെ. പവിത്രൻ, എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി പി.വി. തമ്പാൻ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ.വി രാജേഷ് സ്വാഗതവും സി.വി ശശി നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾക്ക് യൂണിറ്റിന്റെ ഉപഹാരം നൽകി.