ഇരിട്ടി: മണിപ്പാറയിലെ അല്ലൂപ്പള്ളി ബേബിയുടെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചു. വീടിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഓട്ടോറിക്ഷ പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നാണ് സംശയം. സംഭവസ്ഥലത്ത് നിന്ന് രണ്ട് പെട്രോൾ കുപ്പികൾ കണ്ടെത്തി. കുപ്പികളിൽ പെട്രോൾ കൊണ്ട് വന്ന് ഓട്ടോറിക്ഷയിൽ ഒഴിച്ച് തീവെക്കുകയായിരുന്നു എന്നാണ് സംശയം. ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.