കൂത്തുപറമ്പ്: വീടിന്റെ വിറകുപുരയിൽ സൂക്ഷിച്ച 2 ലക്ഷം രൂപ വിലമതിക്കുന്ന 3630 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി. കൂത്തുപറമ്പ് എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കുന്നോത്ത്പറമ്പിൽ വീടിന്റെ വിറകുപുരയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ ഇവ പിടികൂടിയത്.

സംഭവത്തിൽ കുന്നോത്തുപറമ്പ് സ്വദേശി ചെപ്പന്റവിട സുഗേഷിനെ (31) കസ്റ്റഡിയിലെടുത്തു. കുറച്ച് ദിവസങ്ങളിലായി ഇയാൾ എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫിസർ പി.പ്രമോദൻ, പി.അനീഷ് കുമാർ, സി.പി.ശ്രീധരൻ, പ്രജീഷ് കോട്ടായി, എം.സുബിൻ, വി.ഷൈനി, ലതീഷ് ചന്ദ്രൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.