കണ്ണൂർ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ കേരളത്തിൽ നിന്ന് കർഷക സംഘം പ്രവർത്തകരും അണിചേരും. പതിനൊന്നിന് കണ്ണൂരിൽ നിന്ന് അഞ്ഞൂറ് പേരടങ്ങുന്ന കർഷക സംഘം പ്രവർത്തകർ ഡൽഹിയിലേക്ക് പുറപ്പെടുമെന്ന് കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ.കെ രാഗേഷ് എം.പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള കർഷകർ പങ്കെടുക്കും. രാവിലെ 9 മണിക്ക് കണ്ണൂരിലെ കർഷക സമരപന്തലിൽ ദേശീയ വൈസ് പ്രസിഡന്റ് എസ്. രാമചന്ദ്രൻ പിള്ള ഫ്‌ളാഗ് ഓഫ് ചെയ്യും.

വാഹനങ്ങളിലാണ് സംഘം ഡൽഹിയിലേക്ക് പുറപ്പെടുക. കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഷൗക്കത്ത് നേതൃത്വം നൽകും. 14 ന് ഡൽഹിയിലെത്തുന്ന പ്രവർത്തകർ ഷാജഹാൻ പൂരിലെ സമര സ്ഥലത്ത് എത്തിചേരും. രണ്ടാം സംഘം 24 ന് കണ്ണൂരിൽ നിന്ന് തന്നെ പുറപ്പെടും. അഞ്ഞൂറ് പേർ ഈ സംഘത്തിലുമുണ്ടാകും.

.