തലശ്ശേരി: രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിമാക്കൂൽ ശംഖൊലിയിൽ ഷീബ മനോജ്കുമാറിന് മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. വി.എം. സുകുമാരൻ ചെയർമാനായും, സി. സോമൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ഫണ്ട് ശേഖരണത്തിന് നേതൃത്വം കൊടുക്കുന്നത്. ഏതാണ്ട് 45 ലക്ഷത്തോളം ചെലവ് പ്രതീക്ഷിക്കുകയാണ്.

മലബാർ കാൻസർ സെന്ററിൽ ചികിത്സയിലാണ്. ഏതാണ്ട് 7 ലക്ഷം രൂപ ഇതിനകം ഈ നിർദ്ധന കുടുംബം ചെലവഴിച്ചുകഴിഞ്ഞു. തലശ്ശേരി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10880100267767. ഐ.എഫ്.എസ്.സി കോഡ് FDRL0001088.