കാഞ്ഞങ്ങാട്: നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്നലെ നടന്നപ്പോൾ ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളിലും എൽ.ഡി.എഫിന് ഭൂരിപക്ഷമായി. ഇതിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൈസ് ചെയർമാനാണ്. മറ്റ് അഞ്ച് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരെയും 12 ന് ചേരുന്ന യോഗം തിരഞ്ഞെടുക്കും. ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയിലും ഏഴു വീതം അംഗങ്ങളാണ് വേണ്ടത്.

എൽ.ഡി.എഫിന് 24 അംഗങ്ങൾ ഉള്ളതുകൊണ്ട് ആറു സ്റ്റാന്റിംഗ് കമ്മിറ്റികളിലും നാലു വീതം അംഗങ്ങളെ നൽകാൻ കഴിയും. അതു പ്രകാരമായിരുന്നു ഇന്നലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് .കഴിഞ്ഞ ഭരണസമിതിയിൽ ഒരു സ്റ്റാന്റിംഗ് കമ്മിറ്റി മുസ്ലീം ലീഗിന് നൽകിയിരുന്നു. അന്ന് 23 അംഗങ്ങളാണ് എൽ.ഡി.എഫിന് ഉണ്ടായിരുന്നത്. ഇന്നലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഐക്യകണ്‌ഠ്യേനയായിരുന്നു. വരണാധികാരി പ്രദീപ്കുമാർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.