കണ്ണൂർ: ജില്ലാ പഞ്ചായത്തിലെ പുതിയ സ്ഥിരംസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. ഉപവരണാധികാരി കൂടിയായ എ.ഡി.എം ഇ.പി മേഴ്‌സിയുടെ അദ്ധ്യക്ഷതയിലായിരുന്നു തിരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് ധനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷനാണ്. പ്രസിഡന്റ് എല്ലാ സമിതികളിലും എക്‌സ് ഒഫീഷ്യോ അംഗമായിരിക്കും.
തില്ലങ്കേരി ഡിവിഷനിൽ തിരഞ്ഞെടുപ്പ് നടക്കാത്തതിനാൽ ഒരംഗത്തിന്റെ ഒഴിവ് നിലവിലുണ്ട്. ബാക്കിയുള്ള 21 അംഗങ്ങളാണ് വിവിധ സമിതികളിലേക്ക് പത്രിക സമർപ്പിച്ചത്. അതിനാൽ വോട്ടെടുപ്പ് ഇല്ലാതെയാണ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. ധനകാര്യം, വികസനം, പൊതുമരാമത്ത് സ്ഥിരംസമിതികളിലേക്ക് അഞ്ചും ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമകാര്യം സമിതികളിലേക്ക് നാലും അംഗങ്ങളാണ് ഉള്ളത്.
സ്ഥിരംസമിതി അംഗങ്ങൾ: ധനകാര്യം എൻ.വി ശ്രീജിനി, ഉഷ രയരോത്ത്, തോമസ് വക്കത്താനം. വികസനം യു.പി ശോഭ, എം രാഘവൻ, വി ഗീത, എസ്.കെ ആബിദ, ടി.സി പ്രിയ. പൊതുമരാമത്ത് അഡ്വ. ടി. സരള, ചന്ദ്രൻ കല്ലാട്ട്, കോങ്കി രവീന്ദ്രൻ, ലിസി ജോസഫ്, എൻ.പി ശ്രീധരൻ. ആരോഗ്യം വിദ്യാഭ്യാസം അഡ്വ. കെ.കെ രത്‌നകുമാരി, സി.പി ഷിജു, കെ വി ബിജു, എം. ജൂബിലി ചാക്കോ. ക്ഷേമകാര്യം വി.കെ സുരേഷ് ബാബു, എ. മുഹമ്മദ് അഫ്‌സൽ, ടി. തമ്പാൻ, കെ താഹിറ. സ്ഥിരംസമിതി അodധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 11ന് ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.