മാഹി: വിവാഹ തട്ടിപ്പുക്കാരനെയും കൂട്ടുനിന്ന അമ്മയെയും പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, ഫാറൂക്ക് സ്വദേശികളായ മനോജ് കുമാർ പി (39), ഉമാദേവി (75) എന്നിവരെയാണ് മാഹി ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
വിവാഹ തട്ടിപ്പ് നടത്തി കഴിഞ്ഞ മൂന്ന് വർഷത്തോളമായി പലയിടങ്ങളിൽ വ്യാജ മേൽവിലാസങ്ങളിൽ അമ്മയോടെപ്പം ഒളിവിൽ കഴിയുകയായിരുന്നു മനോജ് .

പ്രതി നാലോളം വിവാഹം കഴിച്ചതായാണ് വിവരം. 2015ൽ പന്തക്കലിൽ വിവാഹം കഴിച്ചതിന് ശേഷം തട്ടിപ്പിനിരയായ യുവതിയുടെ പരാതിപ്രകാരമാണ് കേസെടുത്തത്. കോടതിയിൽ നിന്ന് ജാമ്യമെടുത്തതിന് ശേഷം മുങ്ങി നടക്കുകയായിരുന്നുവത്രെ. സമാനമായ കേസിൽ ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. ഉമാദേവിയെ മാഹി വൃദ്ധസദനത്തിലേക്ക് മാറ്റി.