pool
പിണറായി എരുവട്ടിയിലെ സ്വിമ്മിംഗ് പൂൾ

തലശ്ശേരി: കൊവിഡിന്റെ പശ്ചാത്തലത്തിൽ അടഞ്ഞുകിടന്ന സ്വിമ്മിംഗ് പൂളുകൾ നിയന്ത്രണങ്ങളിൽ അയവുവന്നതോടെ വീണ്ടും സജീവമായി. ജനുവരി അഞ്ച് മുതലാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വിമ്മിംഗ് പൂളുകൾ തുറന്നു പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് പൂളുകൾ അടച്ചു പൂട്ടിയത്.

സർക്കാറിന്റെ നിയന്ത്രണത്തിൽ പ്രവൃത്തിക്കുന്ന പിണറായി എരുവട്ടിയിലെ പൂളിൽ ദിവസവും നിരവധി പേരാണ് നീന്തൽ പരിശീലനത്തിനായി എത്തുന്നത്. കാലത്തും വൈകീട്ടുമാണ് പരിശീലനം നൽകുന്നത്. വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിലാണ് ഇവിടെ നീന്തൽ പരിശീലനം. ഓരോ മണിക്കൂറും ഇവിടെയുള്ള ജലം ശുചീകരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും നീന്തൽ പരിശീലിക്കാൻ ഇവിടെ പ്രത്യേക സൗകര്യവുമുണ്ട്. പ്രധാനമായും വിദ്യാർത്ഥികളാണ് പരിശീലനത്തിനെത്തുന്നത്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനം.