cpz-idi-minn
ഇടിമിന്നലിൽ നശിച്ച ചെറുപുഴ പി ആൻഡ് പി എന്ന സ്ഥാപനത്തിലെ വീൽ ബാലൻസിംഗ് മെഷീൻ

ചെറുപുഴ: കനത്ത മഴയിലും ഇടിമിന്നലിലും വീൽ അലയൻമെന്റ് സ്ഥാപനത്തിൽ വൻ നാശനഷ്ടം. ഇന്നലെ വൈകുന്നേരം നാലു മണിയോടെ കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ ചെറുപുഴ ടൗണിലെ പി .ആന്റ് പി വീൽ അലയൻമെന്റ് എന്ന സ്ഥാപനത്തിലാണ് നാശമുണ്ടായത്.
മൂന്ന് കംപ്യൂട്ടറുകൾ, ഇൻവെർട്ടർ, വീൽ അലയൻമെൻറ് മെഷീൻ, നൈട്രജൻ ഫില്ലിംഗ് മെഷീൻ, വീൽ ബാലൻ സിംഗ് മെഷീൻ എന്നിവ നശിച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൂടാതെ മഴവെള്ളം ഓടയിൽ കൂടി ഒഴുകാതെ ഈ സ്ഥാപനത്തിലേയ്ക്ക് ഒഴുകിയെത്തുന്നതായും സ്ഥാപന ഉടമ തിരുമേനി സ്വദേശി ജിജോ പുന്നപ്ലാക്കൽ പറഞ്ഞു.