yeshudas-1

കണ്ണൂർ:ഗാനഗന്ധർവ്വൻ യേശുദാസിന് ഇന്ന് 81ന്റ നിറവ്. കൊല്ലൂർ മൂകാബിക സന്നിധിയിലെ പതിവ് പിറന്നാൾ ദർശനത്തിന് അദ്ദേഹം എത്തില്ലെങ്കിലും പ്രിയപ്പെട്ട ദാസേട്ടന് വേണ്ടി കാഞ്ഞങ്ങാട് രാമചന്ദ്രൻ രണ്ട് പതിറ്റാണ്ടായി തുടരുന്ന സംഗീതാർച്ചന മുടങ്ങില്ല. കൊവിഡ് കാരണമാണ് ഇത്തവണ മൂകാംബികയിലെ പിറന്നാൾ ആഘോഷം യേശുദാസ് മാറ്റിവച്ചത്. എന്നാൽ ദാസേട്ടന് വേണ്ടി ഇരുപത് വർഷമായി തുടരുന്ന സംഗീതാർച്ചന മുടക്കാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ തയ്യാറല്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെ കൊല്ലൂരിൽ രാമചന്ദ്രന്റെ നേതൃത്വത്തിൽ സംഗീതാർച്ചന നടക്കും.

സുകൃതം ചെയ്ത ശബ്ദം മലയാളിയുള്ളിടത്തോളം കാലം നിലനിൽക്കണം. സംഗീതാർച്ചന ഒരു പോസിറ്റീവ് എനർജിയാണ് നൽകുന്നത്. അതു മുടങ്ങരുതെന്ന നിർബന്ധമുണ്ട്. വരുന്നില്ലെങ്കിലും ദാസേട്ടൻ ഓൺ ലൈനിൽ ഒരു കീർത്തനം പാടും. ഈ സംഗീതാർച്ചന എന്റെ നിയോഗമാണ്. ശബ്ദമുള്ളിടത്തോളം ഇതു തുടരണം.

കാഞ്ഞങ്ങാട് രാമചന്ദ്രൻ