pinarayi

പ്രതിസന്ധികൾ വികസന പദ്ധതികൾക്ക് തടസ്സമല്ല

പിണറായി : .പിണറായി, ധർമ്മടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാറപ്രം- മേലൂർക്കടവ് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.കൊവിഡ് പോലുള്ള പ്രതിസന്ധികൾക്കിടയിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചുവെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു

16.25 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. പുതിയ കാലം പുതിയ നിർമ്മാണം' എന്ന ആശയം മുൻ നിർത്തിയുള്ള പശ്ചാത്തല വികസന പ്രവർത്തനങ്ങളെന്ന മുഖ്യ ലക്ഷ്യമാണ് മേലൂർക്കടവ് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും പൂർത്തീകരണത്തോടെ സാധ്യമായിരിക്കുന്നത്.
പാലം ഗതാഗത യോഗ്യമായതോടെ മമ്മാക്കുന്ന് പാലം വഴി കണ്ണൂർ, എടക്കാട്, മുഴപ്പിലങ്ങാട് ഭാഗങ്ങളിലേക്കും പാറപ്രം പാലം വഴി പിണറായി, മാവിലായി, മൂന്നുപെരിയ, കൂത്തുപറമ്പ്, മമ്പറം, ചക്കരക്കല്ല്, അഞ്ചരക്കണ്ടി തുടങ്ങിയ പ്രദേശങ്ങളിലേക്കുമുള്ള യാത്ര സുഗമമായി .
മേലൂർ പാറപ്രം കടവ് പാലം അനുവദിച്ച കെ.എസ്.ആർ.ടി.സി ബസിന്റെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ നിർവഹിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി .ദിവ്യ അദ്ധ്യക്ഷത വഹിച്ചു. കെ .കെ. രാഗേഷ് എം. പി, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. പി. അനിത, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ .കെ. രാജീവൻ, എൻ .കെ. രവി, മുൻ എം. എൽ. എ മാരായ പി. ജയരാജൻ, കെ. കെ. നാരായണൻ, പൊതുമരാമത്ത് വകുപ്പ് സുപ്രണ്ടിംഗ് എൻജിനീയർ ഇ .ജി. വിശ്വപ്രകാശ്, എക്‌സിക്യൂട്ടീവ് എൻജിനീയർ എം. ജഗദീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.