jail
കണ്ണൂർ സ്‌പെഷൽ സബ് ജയിലിനെ സംസ്ഥാനത്തെ ആദ്യത്തെ ഹരിത ജയിലായി പ്രഖ്യാപിക്കുന്ന ചടങ്ങ് മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: തടവുകാരുടെ ജോലിക്ക് ലഭിക്കുന്ന വേതനം വർദ്ധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി ഇ .പി ജയരാജൻ അറിയിച്ചു. കണ്ണൂർ സ്‌പെഷൽ സബ് ജയിലിനെ സംസ്ഥാനത്തെ ആദ്യത്തെ ഹരിത ജയിലായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിൽ ഡി.ജി.പി. ഋഷിരാജ് സിംഗ് അദ്ധ്യക്ഷത വഹിച്ചു.
ചെറുകഥാകൃത്ത് ടി. പദ്മനാഭൻ മുഖ്യാതിഥിയായി. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി തടവുകാരുടെ സ്വഭാവസംസ്‌കരണ പാഠശാലയായി ജയിൽ മാറിക്കഴിഞ്ഞെന്നു പത്മനാഭൻ പറഞ്ഞു. തന്റെ ശേഖരത്തിൽ നിന്നുള്ള 100 പുസ്തകങ്ങൾ അദ്ദേഹം ജയിൽ ലൈബ്രറിക്ക് കൈമാറി. ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി എം.കെ വിനോദ്കുമാർ,
അഡാക് എക്‌സികുട്ടീവ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാത്ത്, ഹരിതകേരള മിഷൻ ഇ.കെ സോമശേഖരൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ, റീജിയണൽ വെൽഫെയർ ഓഫീസർ കെ.വി മുകേഷ് എന്നിവർ സംസാരിച്ചു. സൂപ്രണ്ട് ടി.കെ ജനാർദ്ദനൻ സ്വാഗതവും അസി .സൂപ്രണ്ട് കെ.കെ അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.