കണ്ണൂർ: അഴീക്കോട് എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം.ഷാജിയെ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഷാജിയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവാണ്. അഴീക്കോട് സ്കൂളിന് പ്ളസ് ടു അനുവദിച്ചതിന് 25 ലക്ഷം കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.