കാഞ്ഞങ്ങാട്: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ പഴയകടപ്പുറത്ത് സംഘടിപ്പിച്ച മാതൃരോഷം പരിപാടി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. ഔഫ് അബ്ദുറഹ്മാന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചായിരുന്നു അമ്മമാരുടെ കൂട്ടായ്മ. മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റിയാണ് മാതൃരോഷം പരിപാടി സംഘടിപ്പിച്ചത്. സി ജാനകിക്കുട്ടി അദ്ധ്യക്ഷയായി. എൻ. സുകന്യ, ഇ. പത്മാവതി, പി. ബേബി, എം സുമതി, എം. ലക്ഷ്മി, നഗരസഭാചെയർമാൻ കെ.വി സുജാത, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി പ്രസന്ന, കെ. ശകുന്തള, പവിത്രി, കൗൺസിലർ ഫൗസിയ ഷെരീഫ് എന്നിവർ പ്രസംഗിച്ചു. സുനു ഗംഗാധരൻ സ്വാഗതം പറഞ്ഞു