പയ്യന്നൂൂർ: പൊതുമരാമത്ത് വകുപ്പ് പയ്യന്നൂർ വിശ്രമ മന്ദിരത്തിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഓൺ ലൈൻ വഴി ഉദ്ഘാടനം ചെയ്തു. സി. കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി.മുഖ്യാതിഥിയായിരുന്നു. എക്സി: എൻജിനീയർ സി. സവിത റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത , വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, കൗൺസിലർമാരായ ടി.പി. സമീറ, ഹസീന കാട്ടൂർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.കുഞ്ഞികൃഷ്ണൻ, ഡി.കെ.ഗോപിനാഥ്, എം.രാമകൃഷ്ണൻ, കെ.ടി. സഹദുള്ള, പി.ജയൻ, കെ.ഹരികുമാർ ,എക്സി: എൻജിനീയർ കെ. ജിഷാകുമാരി, അസി: എൻജിനീയർ പി.എം. യമുന തുടങ്ങിയവർ സംസാരിച്ചു.