കൂത്തുപറമ്പ്: നീർവേലിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു. കർണാടക സ്വദേശി ഗിരീഷിനാണ് പരുക്കേറ്റത്. ഇയാൾ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൈസൂർ ഭാഗത്ത് നിന്നും പൂവുമായി തലശേരിയിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട പിക്കപ്പ് റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം വാഹനം മറിയുകയായിരുന്നു. ഇന്നലെ പുലർച്ചയോടെ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയായിരുന്നു അപകടം. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.