തലശ്ശേരി: പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം കൊണ്ടോട്ടി കൊളത്തൂർ സ്വദേശിയായ 27കാരനെയാണ് ധർമ്മടം സി.ഐ ശ്രീജിത്ത് കോടേരിയുടെ നിർദ്ദേശപ്രകാരം എസ്‌.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ കുട്ടിയുടെ മാതാവിന്റെ രണ്ടാം ഭർത്താവാണ് പ്രതി. 2020 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. ടൈൽസ് ജോലിക്കാരനായ ഇയാൾക്കൊപ്പം മാതാവിന്റെ കൂടെ താമസിക്കുന്നതിനിടയിലാണ് പീഡനത്തിനിരയായത്. ചൈൽഡ് ലൈനിന് ലഭിച്ച പരാതിയിൽ തുടരന്വേഷണം നടത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.