ഇരിട്ടി: ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലാ ലോഗോയിൽ ഗുരുദേവന്റെ ചിത്രം ഒഴിവാക്കിയതിൽ ഇരിട്ടി എസ്.എൻ.ഡി.പി യോഗം യൂണിയൻ ശാഖാ പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം പ്രതഷേധിച്ചു. ലോഗോയിൽ ഗുരുദേവന്റെ ചിത്രം ഉൾക്കൊള്ളിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.വി അജി അദ്ധ്യക്ഷത വഹിച്ചു. പി.എൻ ബാബു, കെ.കെ സോമൻ, കെ.എം രാജൻ, പി. സുബ്രഹ്മണ്യൻ, പി.ജി. രാമകൃഷ്ണൻ, കെ.എം. സുകുമാരൻ, പി.പി രാജൻ, കെ.ജി ശശീന്ദ്രൻ, പി. വിശ്വംഭരൻ, വിജയൻ ചാത്തോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.