കാസർകോട് :ജില്ലയിൽ 93 പേർക്ക് പുതുതായി കൊവിഡ് പൊസിറ്റീവായി.ഇന്നലെ 63 പേർ രോഗമുക്തി നേടി.
വീടുകളിൽ 4174 പേരും സ്ഥാപനങ്ങളിൽ 301 പേരുമുൾപ്പെടെ ജില്ലയിൽ 4475 പേരാണ് നിരീക്ഷണത്തിലുള്ളത് . പുതിയതായി 426 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1826 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 498 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 273 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 67 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.