പട്ടുവം: വാട്ടർ അതോറിറ്റി ഒരുവർഷമായി കുത്തിപ്പൊളിച്ചിട്ട റോഡ് കോൺക്രീറ്റ് ചെയ്ത് സേവാഭാരതി പ്രവർത്തകർ. മുറിയാത്തോട് മാധവനഗറിൽ നിന്നും ചെറുക്കളക്കാട് ഭാഗത്തേക്കുള്ള താർ റോഡാണ് ഗതാഗതയോഗ്യമാക്കിയത്.
കഴിഞ്ഞ വാർഡംഗത്തിന്റെ വീട്ടിൽ നിന്നും കാണാവുന്ന ദൂരത്തിലുള്ള ഭാഗത്തായിട്ടും ഇക്കാര്യത്തിൽ ഇടപെട്ടിരുന്നില്ലത്രേ. വാർഡിൽ നിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട യു.ആർ. ജ്യോത്സ്ന പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി സേവാഭാരതിയുടെ സഹായം തേടുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് സന്നദ്ധപ്രവർത്തനത്തിൽ പങ്കെടുത്തവരാണ് മണിക്കൂറുകൾ കൊണ്ട് റോഡ് ഗതാഗതയോഗ്യമാക്കിയത്.
സേവാഭാരതി പ്രവർത്തകർക്കൊപ്പം ഏകതാ അക്ഷയ ശ്രീ പ്രവർത്തകരും പങ്കാളികളായി.