കണ്ണൂർ: കൊവിഡും പ്രകൃതിക്ഷോഭവും വന്യമൃഗശല്യവും വിലക്കുറവും കാരണം സാമ്പത്തികമായി തകർന്ന കൃഷിക്കാരെ രക്ഷിക്കാൻ റബ്ബർ, തെങ്ങ്, കവുങ്ങ്, കശുമാവ്, കാടുവെട്ട് മണ്ണൊലിപ്പു നിവാരണ പ്രവർത്തിയടക്കംഎല്ലാ കൃഷിപ്പണിയെയും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ കൃഷിക്കാർക്ക് വേണ്ടി ഒട്ടനവധി പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതൊന്നും കൃഷിക്കാർക്ക് പ്രയോജനപ്പെടുന്നില്ലെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്‌ (എം) സ്ഥാനാർഥികളായി മത്സരിച്ച മുഴുവൻ പേരെയും ആദരിച്ചു.

ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.ടി. ജോസ്, ജോയിസ് പുത്തൻപുര, ജില്ലാ നേതാക്കളായ സജി കുറ്റ്യാനിമറ്റം, കെ.ടി സുരേഷ് കുമാർ, തോമസ് മാലത്ത്, സി.ജെ ജോൺ, വി.വി. സേവി, ജോബിച്ചൻ മൈലാടൂർ, മോളി ജോസഫ്, ബിനു മണ്ഡപം, സി.എം ജോർജ്, വിപിൻ തോമസ്, ബെന്നിച്ചൻ മഠത്തിനകം, ടി.എസ് ജെയിംസ്, ബിജു പുതുക്കള്ളി, ജോയി ചൂരനാനി, അൽഫോൺസ് കളപ്പുര, ബിനു ഇലവുങ്കൽ, എ.കെ രാജു, ജോസ് മണ്ഡപത്തിൽ, ഏലമ്മ ഇലവുങ്കൽ, രാജു ചെരിയൻകാല, അമൽ കെ. ജോയി എന്നിവർ പങ്കെടുത്തു.