poultry

കണ്ണൂർ:സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചത് കോട്ടയത്തും ആലപ്പുഴയിലും മാത്രമാണെങ്കിലും വ്യാജപ്രചാരണം ഇതരജില്ലകളിലെ കോഴി,താറാവ് കർഷകരെയും വലയ്ക്കുന്നു. ഇറച്ചി.മുട്ടവിപണികളെ ഉലച്ചുകളയുന്ന തരത്തിലാണ് സമൂഹ്യമാദ്ധ്യമങ്ങളിലും മറ്റുമായി വ്യാജപ്രചാരകർ സജീവമായിരിക്കുന്നത്. തീറ്റയ്ക്കും മരുന്നിനുമായി വൻതോതിൽ ചിലവിടുന്ന കർഷകരെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണ് സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള വ്യാജപ്രചാരണം.

ഇതുമൂലം ഇറച്ചി,മുട്ട വിൽപ്പനയിൽ ഇരുപത് ശതമാനത്തോളം കുറവ് വന്നുവെന്നാണ് വ്യാപാരികളും പറയുന്നത്. ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ എന്ന് സംശയിക്കുന്നവർ ഏറെയാണ്.എന്നാൽ നന്നായി വേവിച്ച് കഴിച്ചാൽ ഇവ മനുഷ്യരിലേക്ക് വൈറസ് പകരാൻ കാരണമാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. പക്ഷിപ്പനിയ്ക്ക് കാരണമായ എൻ1എൻ5 വൈറസിന് ചൂടിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നതിനാൽ പാചകത്തിന് ഉപയോഗിക്കുന്ന സാധാരണ താപനിലയിൽ തന്നെ ഇവ നശിക്കുമെന്നാണ് ലോകാരോഗ്യ സംഘടന തന്നെ പറയുന്നത്. സാഹചര്യം ഇങ്ങനെയായിരിക്കെയാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിലെ വിപണികളെ ഉലച്ചുകളയുന്ന തരത്തിലുള്ള വ്യാജപ്രചാരണം വൈറലാക്കുന്നത്. ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ടു ചെയ്തുവെന്നടക്കം വ്യാജവാർത്തകൾ ചിലർ പടച്ചുവിടുന്നുണ്ട്. കഴിഞ്ഞവർഷം കൊന്നുകളഞ്ഞ കോഴികളുടെ ചിത്രം ഇപ്പോഴും ചില സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്നവരുണ്ട്.വലിയ വിഭാഗം ആളുകൾ ഇത്തരം വ്യാജവാർത്തകൾ മുഖവിലക്കെടുക്കാൻ തുടങ്ങിയത് .


കൊവിഡ് ഭീതി കഴിഞ്ഞ് പതുക്കെ തല പൊക്കുന്നതിനിടെയാണ് പക്ഷിപ്പനി വന്നത്. ജനങ്ങളുടെ ആശങ്ക കച്ചവടത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട് -

റഷീദ് ചിക്കൻ സ്റ്റാൾ ഉടമ കണ്ണൂർ

അന്യസംസ്ഥാനങ്ങളിൽ നിന്നല്ല

ഏതാനും വർഷങ്ങളായി ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇതര ജില്ലയിൽ നിന്നും ഇറച്ചി ക്കോഴി ജില്ലയിൽ ഇറക്കുമതി ചെയ്യുന്നില്ലെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങൾ, കൂട്ടായ്മകൾ വഴി നിരവധിപേർ കോഴി ഫാം നടത്തു ന്നുണ്ട്.ഈ ഫാമുകൾ വഴിയാണ് ജില്ലയിൽ മിക്കയിടങ്ങളിലും കോഴികൾ എത്തുന്നത്. മാത്രമല്ല ഫാമുകളിൽ നിന്നുള്ള കോഴികളിൽ ഇത്തരത്തിൽ പക്ഷിപ്പനിയോ മ റ്റു ലക്ഷണമോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് ജില്ലയിലെ ഫാം നടത്തുന്നവർ പറയുന്നത്. ജില്ലയിൽ ഇതുവരെയും പക്ഷിപ്പനി പേടി ആവശ്യമില്ലെന്ന് ആരോഗ്യപ്രവർത്തകരും പറയുന്നു.എന്നാൽ ജാഗ്രതയും മുൻകരുതലും തുടരണമെന്ന നിർദേശമുണ്ട്. കഴിഞ്ഞ വർഷം പക്ഷിപ്പനി കാരണം വിലയിടിഞ്ഞതോടെ നിരവധി കർ ഷകർ കടക്കെണിയിൽപെട്ടിരുന്നു.

മുൻകരുതൽ ആവാം

പക്ഷിപ്പനിയ്ക്ക് മുൻകരുതൽ എന്ന നിലയിൽ മാംസം കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷം കൈകൾ 20 സെക്കന്റ് ഇളം ചൂടുള്ള വെള്ളത്തിൽ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം. . മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കണം. പകുതി വേവിച്ചതും ബുൾസ് ഐ ആക്കിയതുമൊക്കെ ഒഴിവാക്കണം.കോഴിയെ കൈകാര്യം ചെയ്യുന്നവർ കയ്യുറകളും മറ്റ് സുരക്ഷാ നടപടികളും പാലിക്കണം.