പട്ടുവം: ജപ്പാൻ കുടിവെളള വിതരണ പൈപ്പ് പൊട്ടി ക്ലോറിൻ കലർന്ന ഒഴുകിയെത്തി കൃഷിനാശം .കുപ്പം മുതുകുട റോഡിൽ മംഗലശേരി നവോദയ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന് മുൻവശമാണ് പൈപ്പ് പൊട്ടി പ്രളയം പോലെ വെള്ളം കുത്തിയൊലിച്ച് സമീപത്തെ വയലുകളിലെത്തുന്നത്.
എക്കർ കണക്കിന് സ്ഥലത്ത് ഉഴുന്ന് കൃഷിയും നെൽകൃഷിയും നടത്തി വരുന്ന വയലുകളാണിത്.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ക്ലോറിൻ കലർന്ന വെള്ളം ഒഴുകിയെത്തിയതിനെ തുടർന്ന് ഉഴുന്ന് കൃഷിയും, നെൽകൃഷിയും നശിച്ചുതുടങ്ങിയിട്ടുണ്ട്.പൈപ്പ് പൊട്ടിയ വിവരം തളിപ്പറമ്പ് വാട്ടർ അതോറിറ്റി അസി: എൻജിനീയറെയും വയലുകളിൽ ക്ലോറിൻ കലർന്ന വെളളം ഒഴുകിയെത്തിയത് പട്ടുവം കൃഷി ഓഫീസറെയും പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ പി.കുഞ്ഞികൃഷ്ണൻ മുഖേന കൃഷിക്കാർ അറിയിച്ചിരുന്നു. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും അവധിയായതിനാൽ ഓഫീസ് തുറന്ന ശേഷം അറ്റകുറ്റപ്പണി നടത്താമെന്നാണ് വാട്ടർ അതോറിറ്റി അധികൃതരുടെ മറുപടി.