തലശ്ശേരി: ഗുരുദേവനാൽ പ്രതിഷ്ഠിതമായ തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ മഹോത്സവം ഫിബ്രവരി 24 മുതൽ മാർച്ച് മൂന്ന് വരെ നടക്കും.
സർക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ആർഭാടങ്ങൾ ഒഴിവാക്കി ക്ഷേത്രാചാരങ്ങളിൽ ഒതുങ്ങി ഉത്സവം നടത്തുന്നതെന്ന് സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ശ്രീജ്ഞാനോദയ യോഗം അദ്ധ്യക്ഷൻ അഡ്വ. കെ. സത്യൻ അറിയിച്ചു. ഡയറക്ടർ അഡ്വ: കെ. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.
സാഹചര്യങ്ങൾ അനുവദിക്കുകയാണെങ്കിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി കലാസാംസ്‌ക്കാരിക പരിപാടികൾ നടത്തും
ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായി അഡ്വ.കെ സത്യൻ ( ചെയർമാൻ) ടി.വി.വസുമിത്രൻ എഞ്ചിനീയർ, കെ.അജേഷ്, പി.സി.രഘുറാം, ഡോ: ഭാസ്‌കരൻ കാരായി, അരയാക്കണ്ടി സന്തോഷ്, സ്വാമി പ്രേമാനന്ദ (വൈസ് ചെയർമാൻമാർ), സി. ഗോപാലൻ (ജനറൽ കൺവീനർ) പൊന്നമ്പത്ത് രാഘവൻ (ട്രഷറർ) എന്നിവരേയും, സബ് കമ്മിറ്റി കൺവീനർമാരായി കെ.കെ. പ്രേമൻ (സാമ്പത്തികം ) അഡ്വ. കെ.അജിത്കുമാർ (കലാസാംസ്‌കാരികം), കണ്ട്യൻ ഗോപി (ഉത്സവം), കല്ലൻ ശിവരാജ് (ഭക്ഷണം) വി.കെ. കുമാരൻ (വളണ്ടിയർ ) എന്നിവരെയും തിരഞ്ഞെടുത്തു.
ചിത്രവിവരണം: ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവാഘോഷ സംഘാടക സമിതി യോഗം ശ്രീജ്ഞാനോദയ യോഗം അദ്ധ്യക്ഷൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്യുന്നു.