keltron

കണ്ണൂർ: ഭരണം അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ താൽകാലിക ജീവനക്കാരെ വ്യാപകമായി സ്ഥിരപ്പെടുത്താൻ നീക്കം. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ 296 പേരെയും ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡിൽ (എഫ്. ഐ.ടി) മൂന്നു പേരെയും സ്ഥിരപ്പെടുത്താനാണ് പുതുതായി സർക്കാർ ഉത്തരവ് ഇറക്കിയിട്ടുള്ളത്.
കേരള പി.എസ്.സി. മുഖാന്തിരം നിയമനം നടത്തേണ്ട പല തസ്തികയിലും ഉന്നതസ്വാധീനം ഉപയോഗിച്ച് താൽകാലിക നിയമനത്തിൽ കയറി കൂടുകയും പിന്നീട് ഭരണം അവസാനിക്കുന്ന തൊട്ടുമുമ്പ് സ്ഥിരപ്പെടുത്തി നൽകലുമാണ് പതിവ്. ചട്ടപ്രകാരം താൽകാലിക നിയമനം നടത്തേണ്ടത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ അറിയിച്ച് സീനിയോരിറ്റി ലിസ്റ്റ് വാങ്ങി എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ നടത്തി 179 ദിവസത്തേക്കു മാത്രമേ നിയമനം നടത്താവൂവെന്നാണ് ഉത്തരവ്. പി.എസ്.സിക്ക് വിട്ട തസ്തികയാണെങ്കിൽ എൻ.ഒ.സിയും വാങ്ങണം.