പയ്യാവൂർ: കുടക് മലയാളി കൂട്ടായ്മയ്ക്ക് പേരുകേട്ട പയ്യാവൂർ മഹാശിവക്ഷേത്രത്തിലെ ഊട്ട് മഹോത്സവം സർക്കാർ പ്രഖ്യാപിച്ച കൊവിഡ് മാനദണ്ഡങ്ങളോടെ ഫെബ്രുവരി 12 മുതൽ 24 വരെ ക്ഷേത്രത്തിലെ മുഴുവൻ ചടങ്ങുകളോടെയും നടത്താൻ ദേവസ്വം അധികാരികളുടെയും ഭക്തജനങ്ങളുടെയും യോഗം തീരുമാനിച്ചു,
യോഗത്തിൽ ദേവസ്വം മുൻ ചെയർമാൻ കെ.കെ. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് ഓഫീസർ സി.വി ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം പി.ആർ. രാഘവൻ, എം. ശ്രീധരൻ, ഫൽഗുനൻ മേലേടത്ത്, പ്രകാശൻ, മഞ്ഞേരി ഗോവിന്ദൻ, രാജേഷ് രാമ്പേത്ത്, മാധവൻ, കൃഷ്ണൻ, തുളസീധരൻ നായർ വാഴകാട്ട് എന്നിവർ പ്രസംഗിച്ചു. ഉത്സവ നടത്തിപ്പിനായി പി.ആർ രാഘവൻ, പ്രീത സുരേഷ്, കെ.പി ഗംഗാധരൻ, ടി. പി. രാജീവൻ, കെ.കെ തമ്പാൻ, പി. പത്മ സുന്ദരൻ (രക്ഷാധികാരികൾ) എം. ശ്രീധരൻ, (പ്രസിഡന്റ്) സഞ്ജു കൃഷ്ണകുമാർ, ഹരിദാസ് അത്തിലാട്ട്, ഇ.കെ പ്രേമരാജൻ (വൈസ് പ്രസിഡന്റുമാർ), ഫൽഗുനൻ മേലേടത്ത് (സെക്രട്ടറി), സി.പി. വിജയൻ, സി.വി. മോഹനൻ, (ജോയിന്റ് സെക്രട്ടറിമാർ) സി.വി ഗിരീഷ് കുമാർ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.