തൃക്കരിപ്പൂർ: ടൗണിൽ പട്ടാപ്പകൽ കവർച്ച. പണവും വിലപിടിപ്പുള്ള രേഖകളും നഷ്ടപ്പെട്ടു. ലബാംബ ടൈലറിംഗ് ഷോപ്പിലെ ജീവനക്കാരും യു.പി സ്വദേശികളുമായ യുവാക്കൾ താമസിച്ചിരുന്ന മുറിയിലാണ് മോഷണം നടന്നത്. ഇന്നലെ ഉച്ചക്ക് 12നും 1.10 നും ഇടയ്ക്കുള്ള സമയത്താണ് നീലംബം ജംഗ്‌ഷനിൽ സുസുകി സ്കൂട്ടറിലെത്തിയ മോഷ്ടാവ് പൂട്ട് പൊളിച്ച് മുറിക്കകത്ത് കയറിയത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ചന്തേര പലീസിൽ ലഭിച്ച പരാതി പ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ചു.