പാനൂർ: സോഷ്യലിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന പി.ആർ കുറുപ്പിന്റെ പത്തൊമ്പതാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടുംബ സംഗമവും പി.ആർ അനുസ്മരണങ്ങളും നടന്നു. എൽ.ജെ.ഡി മൊകേരി പഞ്ചായത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം പാത്തിപ്പാലത്ത് ജില്ല പ്രസിഡന്റ് കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. പി.എൻ മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ കരിയാട്, കെ.പി സുമേജ്, കെ. കുമാരൻ, കെ.കെ. രവീന്ദ്രൻ സംസാരിച്ചു. മൊകേരി പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷിജിന പ്രമോദിനെ ചടങ്ങിൽ അനുമോദിച്ചു.

പാനൂർ പാലക്കൂലിൽ നടന്ന കുടുംബ സംഗമം ജില്ല വൈസ് പ്രസിഡന്റ് കെ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.പി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ മനോജ്, കെ.പി സായന്ത്, ഒ.പി ഷീജ, കെ. രമേശൻ സംസാരിച്ചു. ചമതക്കാട് നടന്ന കുടുംബ സംഗമം എൽ.ജെ.ഡി കോഴിക്കോട് ജില്ല കമ്മിറ്റിയംഗം പ്രേം ദാസ് ഉദ്ഘാടനം ചെയ്തു. പി.പി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. വിസ്മയ മുരളീധരൻ, രവീന്ദ്രൻ കുന്നോത്ത്, ഉഷ രയരോത്ത്, ടി.പി. അനന്തൻ, കെ.പി. ചന്ദ്രൻ , ആനപ്പാറക്കൽ നാണു, കെ.സി. മുകുന്ദൻ, സി.കെ.ബി. തിലകൻ, കെ. ഷൈമ സംസാരിച്ചു.