പാപ്പിനിശ്ശേരി: കടയിലേക്കുള്ള സാധനങ്ങൾ കൊണ്ടുവരുന്നതിന് ഗുഡ്സ് ഓട്ടോയിൽ കണ്ണൂരിലേക്ക് പോകുന്നതിനിടയിൽ മൊബൈൽ പൊട്ടിത്തെറിച്ചു. അരോളി കല്ലെയ്ക്കൽ പള്ളിക്ക് സമീപം വ്യാപാരം നടത്തുന്ന പി.പി. ഷരീക്കിന്റെ മൊബൈലാണ് ഉഗ്രശബ്ദത്തിൽ പെട്ടെന്ന് പൊട്ടിയത്. തിങ്കളാഴ്ച രാവിലെ 8.30 യോടെയാണ് സംഭവം. ഓട്ടോ ഓടിച്ചിരുന്ന ഷരീക്ക് മൊബൈൽ സ്റ്റിയറിംഗിന് സമീപത്ത് വെച്ചതായിരുന്നു. ദേശീയ പാതയിൽ പാപ്പിനിശ്ശേരി കെ.എസ്. ടി.പി. റോഡിന് സമീപത്ത് എത്തിയപ്പോഴാണ് മൊബൈൽ പൊട്ടിയത്. വിഭ്രാന്തിയിലായ ഷരീക്കിന്റെ നിയന്ത്രണംവിട്ട് ഓട്ടോ സമീപത്തുണ്ടായിരുന്ന വൈദ്യുതി തൂണിൽ ഇടിക്കുകയും പുറത്തേക്ക് ചാടുകയും ചെയ്തു. ചാടുന്നതിനിടയിൽ ഷരീക്കിനും നിസ്സാര പരിക്കേറ്രു.