corparion

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. 55 അംഗ കൗൺസിലിൽ എട്ട് സ്റ്റാന്റിംഗ് കമ്മിറ്റികളാണുള്ളത്. തിങ്കളാഴ്ച്ച രാത്രി ഏറെ നേരം ലീഗ് നേതാക്കളുമായി അഡ്വ.ടി.ഒ മോഹനനൻ,അഡ്വ.മാർട്ടിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് യു.‌ഡി.എഫിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരെ സംബന്ധിച്ച് സമവായമായത്.

ഇതുപ്രകാരം ധനകാര്യം,നഗരകാര്യം ,ക്ഷേമകാര്യം ,എന്നീ മൂന്ന് ചെയർമാൻ സ്ഥാനങ്ങൾ മാത്രമാണ് ലീഗിന് ലഭിച്ചത്.രണ്ടര വർഷം കഴിഞ്ഞ് മേയർ സ്ഥാനമൊഴിയുമ്പോൾ ഒരു ചെയർമാൻ സ്ഥാനം കൂടി ലീഗിന് നൽകാമെന്നാണ് കോൺഗ്രസ് -ലീഗ് ധാരണ.കോൺഗ്രസിൽ നിന്ന് മാർട്ടിൻ ജോർജ്,പി.കെ.രാഗേഷ്,സുരേഷ് ബാബു എളയാവൂർ,പി.കെ.ഇന്ദിര,ഷാഹിന മൊയ്തീൻ എന്നിവരും ലീഗിൽ ഷിയാദ് തങ്ങളും ഷമീമയും ചെയർമാൻമാരാകാനുമാണ് സാദ്ധ്യത.ഡെപ്യൂട്ടി മേയർ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗവും ചെയർമാനുമാണ്.സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരെ വെള്ളിയാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ തീരുമാനിക്കുമെന്ന് എ.ഡി.എം ഇ.പി.മേഴ്‌സി പറഞ്ഞു.

സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ ഇവർ

ധനകാര്യം
കെ.വി .സവിത
മുസ്ലിഹ് മഠത്തിൽ
പി.വി. ജയസൂര്യൻ
എ .കുഞ്ഞമ്പു
കെ.പ്രദീപൻ
കെസുരേഷ്

വികസനം
എം.ശകുന്തള
പി.കെ.രാഗേഷ്
എൻ.സുകന്യ
ഫറോസ് ഹാഷിം
അഡ്വ .പി.കെ.അൻവർ
വി .ബാലകൃഷ്ണൻ
വി.കെ.ഷൈജു

ക്ഷേമകാര്യം

ശ്രീജ ആരംഭൻ
വി.പി.അഫ്‌സില
ഷമീമ
ബജോയ് തയ്യിൽ
അഡ്വ.ചിത്തിര ശശിധരൻ
ഇ.ടി.സാവിത്രി
കെ.നിർമ്മല

ആരോഗ്യം
സി.സുനിഷ
അഡ്വ .മാർട്ടിൻ ജോർജ്ജ്
എം.പി .രാജേഷ്
അഷറഫ് ചിറ്റുള്ളി
പി.കെ.സുമയ്യ
എസ്. ഷാഹിദ
എൻ .ഉഷ

പൊതുമരാമത്ത്
അഡ്വ .പി.ഇന്ദിര
പി.വി.കൃഷ്ണകുമാർ
പി.കെ.സാജേഷ്‌കുമാർ
കെ.പി.റാഷിദ്
കെ.പി.അബ്ദുൾ റസാഖ്
പി.പി .വത്സലൻ

ടി .രവീന്ദ്രൻ

നഗരാസൂത്രണം
വി.കെ.ശ്രീലത
സിയാദ് തങ്ങൾ
ബീബി
കെ.വി. അനിത
കൂക്കിരി രാജേഷ്
കെ .സീത
ധനേഷ് മോഹൻ

നികുതി ,അപ്പീൽ
മിനി അനിൽകുമാർ
ഷാഹിന മൊയ്തീൻ
സി.എച്ച് .ആസിമ
പനയൻ ഉഷ
കെ.പി. രജനി
സി.എം .പത്മജ

വിദ്യാഭ്യാസം, കായികം
കെ.പി.അനിത
സുരേഷ്ബാബു എളയാവൂർ
പ്രകാശൻ പയ്യനാടൻ
കെ.എം.സാബിറ
കെ.എം.സരസ
കെ.എൻ.മിനി