നീലേശ്വരം: രാജാറോഡ് വികസനവുമായി ബന്ധപ്പെട്ട് ഇന്ന് അളന്ന് സ്ഥലം നിശ്ചയിച്ച് അതിരുകൾ സ്ഥാപിക്കും. മാർക്കറ്റ് റോഡു മുതൽ പോസ്റ്റ് ഓഫീസ് വരെയാണ് 14 മീറ്റർ വീതിയിൽ റോഡ് വീതി കൂട്ടി നടപ്പാതയും ഓവുചാലും നിർമ്മിക്കേണ്ടത്. പൊതുമരാമത്ത് ,നഗരസഭ ,റവന്യു എന്നീ വകുപ്പുകൾ ചേർന്നാണ് റോഡിന് വേണ്ടുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തക.
അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം റവന്യു വകുപ്പ് പൊതുമരാമത്തിനും, കിഫ് ബിക്കും കൈമാറിയതിന് ശേഷം ടെണ്ടർ നടപടിയിലേക്ക് നീങ്ങും. സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രം 8.8 കോടി രൂപയും റോഡിനും, കച്ചേരി കടവ് പാലത്തിനും 16.25 കോടി രൂപയാണ് കിഫ് ബി വകയിരുത്തിയിട്ടുള്ളത്. രാജാ റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥല ഉടമകളുടെയും വ്യാപാരികളുടെയും യോഗം ഒരു വർഷം മുമ്പ് വിളിച്ചിരുന്നു.