തൃക്കരിപ്പൂർ: പടന്ന മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് ട്രാക്ടർ റാലി സംഘടിപ്പിച്ചു. പ്രസിഡന്റ് കെ രദീപ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. കുഞ്ഞമ്പു , കോൺഗ്രസ് നേതാക്കളായ കെ.വി ജതീന്ദ്രൻ , വി.വി അനിൽകുമാർ , കെ. അബ്ദുൽ ഖാദർ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബുഷ്റ , ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വി അനിൽകുമാർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. രതില എന്നിവർ സംസാരിച്ചു. ഓരിമുക്കിൽ വെച്ച് നടന്ന സമാപന യോഗം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.പി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശുഹൈബ് തൃക്കരിപ്പൂർ , കോൺഗ്രസ് നേതാക്കളായ കെ സജീവൻ , പി.കെ താജുദ്ദീൻ , മാമുനി സുരേഷ് , ഗ്രാമപഞ്ചായത്ത് മെമ്പർ യു.കെ മുഷ്താഖ് , യൂത്ത് കോൺഗ്രസ് നേതാക്കളായ രതീഷ് കാന്തലോട്ട്, സി സജേഷ് എന്നിവർ സംസാരിച്ചു.