തളിപ്പറമ്പ്: സീറോ വയലൻസ് എന്ന ലക്ഷ്യത്തോടെയാണ് കണ്ണൂർ റൂറൽ പൊലീസ് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയെ സമീപിക്കുന്നതെന്ന് കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. നവനീത് ശർമ്മ. തളിപ്പറമ്പ് പൊലീസ് സബ്ഡിവിഷനിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റൂറൽ പൊലീസിന്റെ ആസ്ഥാനം ഒരു മാസത്തിനകം മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ റൂറൽ പൊലീസ് ആസ്ഥാനം സ്ഥാപിക്കുന്നതിനായി തളിപ്പറമ്പ് ഏഴാംമൈലിലെ ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഡിവൈ.എസ്.പി. ടി.കെ.രത്നകുമാർ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് എസ്.എച്ച്.ഒ. എൻ.കെ.സത്യനാഥൻ സംബന്ധിച്ചു. നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, വി.എം പീതാംഭരൻ, കെ. സന്തോഷ്, ടി. ബാലകൃഷ്ണൻ, അഡ്വ. എം.സി രാഘവൻ, പി.വി ബാബു, എം. രാമകൃഷ്ണൻ, പി. സുദർശൻ, രൂപേഷ് തൈവളപ്പിൽ, വി.വി. സേവി, കൊടിയിൽ സലിം, കെ.ടി. സഹദുള്ള, ഹമീദ് ചെങ്ങളായി, സി. ഇർഷാദ് (എസ്.ഡി.പി.ഐ), പി.വി. ജയൻ എന്നിവർ പങ്കെടുത്തു.