തളിപ്പറമ്പ്: പട്ടാപകൽ കോഴികളെ കയറ്റിപ്പോവുകയായിരുന്ന പിക്കപ്പ് വാൻ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. കുറുമാത്തൂർ ചൊറുക്കള ചാണ്ടിക്കരിയിൽ താമസക്കാരനായ കുപ്പം സ്വദേശി കെ.പി. ഷഹീറിനെയാണ്(40) സി.ഐ: കെ.വി. സത്യനാഥന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തട്ടിക്കൊ ണ്ടു പോയി ഉപേക്ഷിച്ച് പിക്കപ്പ് വാൻ കണ്ടെടുത്തതോടൊപ്പം രണ്ട് മൊബൈൽ ഫോണുകൾ മുഖ്യപ്രതിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. നിടിയേങ്ങ വട്ടക്കോലിലെ സ്റ്റെനോജ് തോമസിന്റെ പരാതിയിൻമേലാണ് അറസ്റ്റ്.