പാനൂർ: മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് രജിസ്ട്രേഷൻ വകുപ്പിന്റെ സ്ഥലം വിട്ടുനല്കുന്നതിന് അനുമതി നല്കി യതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സബ് രജിസ്ട്രാർ ഓഫീസ്, ട്രഷറി ഓഫീസ് മുതലായവ ഉൾപ്പെടുത്തിയാണ് മിനി സിവിൽ സേറ്റഷൻ നിർമ്മിക്കുക. കെ.കെ. ശൈലജയുടെ ഇടപെടലിനെ തുടർന്ന് 2019 -20 സാമ്പത്തിക വർഷം ഒരു കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ റവന്യു വകുപ്പിന്റെ കീഴിൽ സിവിൽ സ്റ്റേഷൻ നിർമ്മിക്കാനാവശ്യമായ സ്ഥലം ലഭിക്കാത്ത സാഹചര്യത്തിൽ പാനൂർ സബ് രജിസ്ട്രാർ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം രജിസ്ട്രേഷൻ വകുപ്പിൽ തന്നെ നിലനിർത്തി കൊണ്ടാണ് സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന് അനുമതി നല്കിയത്.