തളിപ്പറമ്പ്: മയക്കുമരുന്നുമായി പിടിയിലായ യുവാക്കളെ തളിപ്പറമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കരിമ്പത്തെ കെ.കെ. ഷമീറലി (28), നരിക്കോട്ടെ പി.സി. ത്വയ്യിബ് (28) എന്നിവരെയാണ് സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ വി.വി. പ്രഭാകരൻ, റെയിഞ്ച് ഇൻസ്പെക്ടർ എം. ദിലീപ്കുമാർ, പ്രിവന്റീവ് ഓഫീസർ എം.വി. അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്. കഴിഞ്ഞ ഒന്നിന് പുലർച്ചെയാണ് ബക്കളത്തെ ബാറിൽ വെച്ച് യുവതിയടങ്ങിയ ഏഴംഗ സംഘത്തെ എക്സൈസ് പിടികൂടിയത്.

ഇവരിൽ നിന്ന് എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെ ടുത്തിരുന്നു. കസ്റ്റഡി യിൽ വാങ്ങിയ ഇരുവരെയും ബാറിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. മംഗലാപുരം, കാസർകോട് ഭാഗങ്ങളിലെ മയക്കുമരുന്ന് വിൽപ്പനക്കാരനായ സഹീറിൽ നിന്നാണ് ലഹരി വസ്തുക്കൾ ഇവർ വാങ്ങിയതെന്ന് വ്യക്തമായി.