ആലക്കോട്: നിയന്ത്രണംവിട്ട ബസ് റോഡരികിലുള്ള മൺതിട്ടയിലിടിച്ചു മറിഞ്ഞു. ഇന്നലെ രാവിലെ മണക്കടവിനടുത്തുള്ള വായിക്കമ്പയിലാണ് അപകടമുണ്ടായത്. വായിക്കമ്പയിൽ നിന്നും തളിപ്പറമ്പിലേയ്ക്ക് സർവീസ് നടത്തുന്ന ദേവിക ബസ് ആണ് യാത്ര തുടങ്ങിയ ഉടനെതന്നെ അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് ഡ്രൈവർ ബസ് റോഡരികിലുള്ള മൺതിട്ടയിലിടിപ്പിക്കുകയും റോഡിലേയ്ക്ക് മറിയുകയുമായിരുന്നു. യാത്രക്കാർ കുറവായിരുന്നതിനാലും റോഡിലേയ്ക്കുതന്നെ മറിഞ്ഞതിനാലും വൻ ദുരന്തം ഒഴിവായി.