yenappoya-
കാസർകോട് യെനപ്പോയ സൂപ്പർ സ്പെഷാലിറ്റി ക്ലിനിക് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

കാസർകോട്: ആരോഗ്യ പരിപാലന രംഗത്ത് ചികിത്സാ സൗകര്യങ്ങളുടെ അഭാവം നേരിടുന്ന കാസർകോട് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോട് കൂടി മംഗളൂരിലെ പ്രശസ്ത മെഡിക്കൽ കോളേജ് ആയ യേനപ്പോയ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സൂപ്പർ സ്പെഷ്യാലിറ്റി ക്ലിനിക്ക് കാസർകോട് തുടങ്ങുന്നു. ക്ലിനിക്കിന്റെ ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും കറന്തക്കാടുള്ള ഹെൽത്ത് മാളിൽ 18 ന് രാവിലെ 10 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ ക്യാമ്പ് ജനുവരി 30 വരെ നീണ്ടുനിൽക്കും.

ഹൃദ്രോഗം, കിഡ് നി രോഗം, ന്യൂറോളജി, ഓൻകോളജി വാർദ്ധക്യ സഹജ രോഗങ്ങൾക്കുള്ള വിഭാഗം അടക്കം എല്ലാ സൂപ്പർ സ്പെഷ്യലിറ്റി വിഭാഗം പരിശോധനകളും സൗജന്യമായിരിക്കും. കൂടാതെ തുടർചികിത്സ ആവശ്യമുള്ള രോഗികൾക്ക് ഏറെ പ്രയോജനകരമാകുന്ന യെൻ ആരോഗ്യ കാർഡിന്റെ വിതരണവും ഉണ്ടായിരിക്കും. വാർത്ത സമ്മേളനത്തിൽ മെഡിക്കൽ കോളേജ് ഡീൻ ഡോ. എം.എസ് മൂസബ, ഡോ. എസ് പത്മനാഭൻ, കോ-ഓർഡിനേറ്റർ സിറാർ അബ്ദുള്ള, മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഫൈസൽ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മുഹമ്മദ് സാബിത്ത് എന്നിവർ സംബന്ധിച്ചു. ക്യാമ്പിൽ മുൻകൂട്ടി പേര് നൽകുന്നതിനും മറ്റു വിവരങ്ങൾക്കും ഫോൺ: 9544322 226 , 04994-222226